2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

മലയാളിയുടെ "ഭക്ഷണ "ഭേദങ്ങള്‍ ....

മലയാളികളുടെ ഇടയില്‍ ഉള്ള ചില '"ഭക്ഷണ" ഭേദങ്ങള്‍ ആണ് ഞാന്‍ വിവരിക്കുവാന്‍ ശ്രമിക്കുന്നത്
പശ്ചാത്തലം :
ഒരു ചെറിയ ഹോട്ടല്‍ (ബൂഫിയ എന്ന് അറബിയില്‍ പറയും )..പശ്ചാത്തല രംഗ പടം സൗദി അറേബ്യന്‍ മരുഭൂമി .
മുഹമ്മദ്‌അലി (കുഞ്ഞാലിക്ക ), മകന്‍ പിന്നെ കുഞ്ഞാലിക്കയുടെ അനുജന്‍ എന്നിവര്‍ രംഗം കൊഴുപ്പിക്കുന്നു (കസ്ടമെര്സിനു ചൂട് പൊറോട്ട ,അപ്പം ,പുട്ട് ഇത്യാദി സാധനങ്ങള്‍ ഇടതടവില്ലാതെ എത്തിക്കുന്നു )

കഥാപാത്രങ്ങള്‍ :-
കാസര്‍ഗോഡ്‌ മുതല്‍ തിരോന്തരം വരെ യുള്ള പുരുഷ പ്രജകള്‍ (പരുഷ അല്ല ട്ടോ )

രംഗം 1 :-തിരോന്തരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ...ഈ ജില്ലകളില്‍ പെട്ടവര്‍ ബൂഫിയ (ഹോട്ടല്‍ )യിലേക്ക് കടന്നു വരുന്നു ...വാതില്‍ കടന്ന ഉടന്‍ ഡി വിഭാഗക്കാര്‍ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ആള്‍ക്കാരുടെ മുഖത്തേക്ക് മാറി മാറി നോക്കും ..ഏതെങ്കിലും പരിജയക്കാര്‍ ഉണ്ടോ എന്ന ജിജ്ഞാസയോടെ ..ഒരു ഇരയും തടഞ്ഞില്ലെങ്കില്‍ പുള്ളിക്കാരന്‍ അവിടെ ഇരിക്കുന്ന ആരെയെങ്കിലും കേറി പരിജയപ്പെടാന്‍ ഒരു ശ്രമം നടത്തും .. ഒന്ന് പുഞ്ചിരിക്കും പിന്നെ തലയാട്ടും ..ഈ യാത്രക്കിടയില്‍ മുന്നില്‍ കസേരയോ മറ്റോ ഇരുന്നാലും കാണില്ല ..(അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ..പതിവില്‍ നിന്ന് വ്യത്യസ്തനാകാന്‍ വേണ്ടി മുന്നോട്ടു തള്ളി കിടക്കുന്ന കസേരയില്‍ ചെന്ന് മുട്ടാറും ഉണ്ട് )എവിടെ നിന്നെങ്കിലും ഒരു പുഞ്ചിരി കിട്ടിയാല്‍ സമാധാനമായി ...അത് കിട്ടിയാലേ ആഹാരം ഇറങ്ങു എന്ന മട്ടാണ് ...(ആഹാരത്തിനു മുന്പ് ഒരു പെഗ്ഗ് കഴിക്കുന്ന കുടിയന്‍ മാരെ പറ്റി കേട്ടിട്ടുണ്ട് ...ഏയ്‌ സത്യായിട്ടും എനിക്ക് ആ ശീലമില്ല ..സത്യം )

രംഗം 2 :-എറണാകുളം ,തൃശൂര്‍ ,കണ്ണൂര്‍ ...ഇക്കൂട്ടര്‍ ബൂഫിയക്ക് മുന്നില്‍ ഏത്തും മുന്‍പേ നമുക്ക് ശബ്ദ കോലാഹലങ്ങള്‍ കേള്‍ക്കാം ..തമ്മില്‍ ഉച്ചത്തില്‍ സംസാരിച്ച് തമാശകള്‍ പറഞ്ഞാണ് വരവ് (കൂടുതലും മറ്റുള്ളവരുടെ പരദൂഷണം ആണ് എന്നത് സത്യം )...ഇനി ഒറ്റക്കാണ് വരവെങ്കില്‍ മൊബൈലില്‍ ആകും ഈ ശബ്ദ മലിനീകരണം മുഴുവന്‍ ..മിക്കവാറും മറുതലക്കല്‍ ആരും കാണില്ല ..എന്നാലും കുറച്ച് അറബി വാക്കുകള്‍ മലയാളത്തിനു മേമ്പൊടി ആയി ചേര്‍ത്ത് അലക്കി ആവും വരവ് ..സിറ്റുവേഷന്‍ അനുസരിച് ഹിന്ദിയും കടന്നു വരാറുണ്ട് (കൂട്ടത്തില്‍ ഇടക്ക് ഇംഗ്ലീഷ് ചേര്‍ക്കുന്നത് എറണാകുളം സ്പെഷ്യല്‍ )....ഉള്ളില്‍ കടന്നു ആസനസ്തനായാല്‍ ഹോട്ടല്‍ വെയിടര്‍ മാത്രമല്ല അവിടെ ഇരിക്കുന്ന എല്ലാ ബഹുജനങ്ങളും കേള്‍ക്കും വിധത്തില്‍ ആകും ഓര്‍ഡര്‍ ചെയ്യല്‍ ...അപ്പോഴും തങ്ങളില്‍ സംസാരം തുടരും ...അല്ലെങ്കില്‍ മൊബൈലില്‍ ..അടുത്തിരിക്കുന്ന ഒന്നാം രംഗ കാര്‍ ചിരിക്കാന്‍ ശ്രമിച്ചാല്‍ ...ഇവര്‍ ചിരിച്ചെന്നു വരുത്തി തങ്ങളുടെ ജോലി തുടര്‍ന്ന് കൊണ്ടിരിക്കും ...

രംഗം 3:-കോഴിക്കോട് , മലപ്പുറം ,കാസര്‍ഗോഡ്‌ ...ഇവിടെ നിന്നുള്ള കഥാപാത്രങ്ങള്‍ പ്രവേശന കവാടം മുതല്‍ അവിടെ ഇരുന്നു ആഹാരം കഴിക്കുന്ന ആളുകളുടെ മുന്നില്‍ ഇരിക്കുന്ന പ്ലേറ്റില്‍ നോക്കിയാവും വരുന്നത് ..എല്ലാ ഐറ്റം സാധനങ്ങളും നോക്കിയിട്ട് തനിക്കു വേണ്ട ഐറ്റം തീരുമാനിക്കുന്നു ..ഈ ഐറ്റം പരിശോധനക്കിടയില്‍ ആ പ്ലേറ്റിനു പിറകില്‍ ഇരിക്കുന്നത് സ്വന്തം അനിയനോ ...അളിയനോ ആയാല്‍ പോലും കാണില്ല ..ഒരേ ഒരു ലക്‌ഷ്യം ഐറ്റം മാത്രം ...ഇനി അവിടെ ഇരിക്കുന്നയാള്‍ തിരിച്ചറിഞ്ഞു വിളിച്ചാല്‍ ..പിന്നെ പുകിലായി ...വിശേഷങ്ങള്‍ പങ്കുവക്കലായി ...സുഖ വിവരം അന്വേഷിക്കലായി ..അതും ഉച്ചത്തില്‍ ...ഈ കോലാഹലങ്ങള്‍ അരങ്ങേറുംപോഴും കണ്ണ് തന്റെ പതിവ് ജോലി തുടര്‍ന്ന് കൊണ്ടിരിക്കും ...ഈ പരിപാടികള്‍ ഒക്കെ കഴിഞ്ഞു ..എവിടെയെങ്കിലും ഇരുന്നു തീറ്റ തുടങ്ങി കഴിഞ്ഞാലും കണ്ണ് ഇങ്ങനെ പറന്നു നടക്കും ...അടുത്ത പ്ലേറ്റിലേക്ക് ...ഇതിലും നല്ലത് അതായിരുന്നില്ലേ എന്ന മട്ടില്‍ ..

രംഗം 4:-പാലക്കാട് ,ഇടുക്കി ,വയനാട് ...ഇവര്‍ പൊതുവേ പേടിച്ചരണ്ട പോലെയാണ് പ്രവേശിക്കുക ..(ആരും കാണാതെ 'മാടം പോക്കാന്‍ " പോകും പോലെ )..എന്നിട്ട് ഓര്‍ഡര്‍ കൊടുക്കും അതും വളരെ പതിയെ ..എന്നിട്ട് തീറ്റ തുടങ്ങും പതിയെ തന്നെ ..ഈ സമയം അടുത്തിരിക്കുന്ന ആരെങ്കിലും നോക്കി ഒന്ന് പുഞ്ചിരിച്ചാല്‍ ...അവരെ നോക്കി ഒരു അര പുഞ്ചിരി ചിരിക്കും ..പ്ലേറ്റില്‍ നിന്ന് കണ്ണെടുക്കാറില്ല..കണ്ണെടുത്താല്‍ പ്ലേറ്റ് എണീറ്റ്‌ ഓടിയാലോ എന്ന ചിന്തയാണ് ...


(എന്റെ ) ആരോഗ്യപരമായ മുന്നറിയിപ്പ് :-ഇത് 100% ശരിക്കുള്ള നിരീക്ഷണം അല്ല കേട്ടോ ..ഒരു പണീം ഇല്ലാതെ ഹോട്ടലിന്റെ മുന്നില്‍ വായ്‌ നോക്കി ഇരുന്നപ്പോള്‍ കിട്ടിയതാ ..60% പേര്‍ മാത്രമേ ഇത്തരക്കാര്‍ ആയി ഉള്ളു ....ട്ടോ 40% പേര്‍ തികച്ചും വ്യത്യസ്തരാണ് (അവരാണ് ഈ ബ്ലോഗ്ഗ് വായിക്കുന്നവര്‍ )..പിന്നെ ചെറിയ % ആളുകള്‍ ഒന്നാം രംഗ ക്കാര്‍ മൂന്നിന്റെ സ്വഭാവവും ...രണ്ടാം രംഗ ക്കാര്‍ നാലിന്റെ സ്വഭാവവും അങ്ങനെ മറിച്ചും തിരിച്ചും ഒക്കെ ഉണ്ടാകും കേട്ടോ ...ഏയ്‌ ..നിങ്ങള്‍ ആരും ഈ വിഭാഗത്തില്‍ പെടുന്നവരെ അല്ല ...സത്യം ...നിങ്ങള്‍ ആ 40% ആള്‍ക്കാര്‍ ആല്ലിയോ ..

3 അഭിപ്രായങ്ങൾ:

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പ്രിയപ്പെട്ട ഭൂതത്താന്‍ ചേട്ടാ,

ഞാന്‍ കോട്ടയതൂന്നാട്ടോ.. ! അപ്പൊ എനിക്ക് മനസ്സിലായത്‌ എന്തെന്ന് വെച്ചാല്‍, നമ്മള്‍ സൗദി അറേബ്യ-യിലെ ബൂഫിയ ഹോട്ടലില്‍ പോയി ആഹാരം കഴിക്കുന്നതിനു മുന്‍പ്, അവിടെയുള്ള പരിചയക്കാരെ ആരെയേലും (പരിചയക്കാരില്ലാത്ത പക്ഷം ആരെയേലും പുതുതായി പരിചയപ്പെട്ടു), നോക്കി നന്നായി പുഞ്ചിരിച്ചു കാണിച്ച ശേഷം ആഹാരം കഴിച്ചാല്‍ മാത്രമേ, ആഹാരം വയട്ടിലെക്കിറങ്ങി പോകൂ.. ഹോ എന്തെല്ലാം ടൈപ്പ് ഹോട്ടല്‍ കണ്ടിരിക്കുന്നു... ഇങ്ങനെ ഒരെണ്ണം ഇതിപ്പോ ആദ്യമാ..!!

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

my prersent

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

കൊള്ളാം....