2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മോഷണം നടത്തിയെന്നാരോപിച്ച് കുട്ടികളെ നഗ്‌നരാക്കി മര്‍ദിച്ചു

മോഷണം നടത്തിയെന്നാരോപിച്ച് കുട്ടികളെ നഗ്‌നരാക്കി മര്‍ദിച്ചു

Posted on: 01 Aug 2010


മുംബൈ: ഗോരോഗാവ് വെസ്റ്റിലെ ബാംഗ്ലൂര്‍ നഗറിലെ ഗാര്‍ഡന്‍ എസ്റ്റേറ്റ് സൊസൈറ്റിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ലോഗോ മോഷണം നടത്തി എന്ന പേരില്‍ രണ്ട് കുട്ടികളെ താമസക്കാര്‍ നഗ്‌നരാക്കി മര്‍ദിച്ചു. താമസക്കാരുടെ മര്‍ദനമേറ്റ് കുട്ടികളുടെ രണ്ട് കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഓഷിവാരയില്‍ താമസിക്കുന്ന ഈ കുട്ടികള്‍ ജുഹുവിലെ സ്‌കൂളില്‍ പഠിക്കുകയാണ്. മോഷണം നടത്തിയവര്‍ ഇവരല്ലെന്നും താമസക്കാര്‍ ആളുമാറി മര്‍ദിച്ചതാണെന്നും ആരോപണമുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി.
(മാതൃഭുമി വാര്‍ത്ത അതെ പടി )

തുരു തുര വെടിവച്ച് ആളുകളെ കൊന്നവനു ..കോടിക്കണക്കിനു രൂപ ചിലവിട്ടു സംരക്ഷണം...ഈ "വലിയ "കുറ്റം ചെയ്ത" കൊടും പാതകി "കളായ കുട്ടികളെ ഇങ്ങനെ തന്നെ നേരിടണം ...എന്തൊരു നീതി ബോധം ഉള്ള ഭാരതീയര്‍

അഭിപ്രായങ്ങളൊന്നുമില്ല: